This article is incomplete.
ശ്രീ ചന്ദ്രൻ , ഇൻഡോർ
"ഈ മന്ത്രം, ശുക്ലയജുർവേദം -അധ്യായം, 36 ൽ 24 മത്തേതാണ്. മന്ത്രം ഇപ്രകാരമാണ്.
ഓം തച്ഛക്ഷുർദേവഹിതം
പുരസ്താച്ച്ഛ്ക്രമുച്ചരത്.
പശ്യേമ ശരദ: ശതം ജീവേമ ശരദ: ശതം ശൃണുയാമ ശരദ: ശതം പ്ര ബ്രവാമ ശരദ:, ശതമദീനാ: സ്യാമ ശരദ: ശതം ഭൂയശ്ച ശരദ: ശതാത്.
ഭവാർത്ഥം :- നാം അന്ധകാര രഹിതമായ ഈശ്വരനെ നമുക്ക് ചുറ്റും അനുഭവിച്ചു- കൊണ്ട് സ്വയം അന്ധകാരത്തിൽ നിന്നും അകന്നു , പ്രകാശ- സ്വരൂപനായ, ദേവനെ നമ്മുടെ ചുറ്റും അനുഭവിച്ചറിഞ്ഞു പരമോന്നതയെ പ്രാപിക്കുന്നു.
സകല ജഗത്തിന്റെയും ഉദ്പാദകനും, ഭൗതിക ദേവന്മാർ = സൂര്യാദി പ്രകാശകന്മാരിലും ദൈവീക പ്രകാശം നൽകുന്ന ജ്യോതി: സ്വരൂപനായ ദൈവത്തെ നമുക്ക് ചുറ്റും അനുഭവിച്ചു- അറിഞ്ഞു (ആദ്ധ്യാത്മിക) പരമോന്നതയെ പ്രാപിക്കുന്നു.
പ്രസ്തുത മന്ത്രത്തിൽ ഉപാസകൻ, ക്രമത്തിൽ ഉപാസനയുടെ വിവിധ സ്ഥിതിയുടെ നിർദ്ദേശം നൽകിയിരിക്കുന്നു. ഒന്നാമതായി -ഉപാസകന്റെ ഹൃദയത്തിലെ അവിദ്യാ അന്ധകാരം ഇല്ലാതാക്കുന്നു. രണ്ടാമത്തെ സ്ഥിതിയിൽ ഉപാസകന്റെ ഹൃദയത്തിൽ വിദ്യാരൂപി സൂര്യന്റെ പ്രകാശം പരിപൂർണമാകുന്നു. മൂന്നാമതായി ഉപാസകൻ, ഉപാസ്യ ദേവന്റെ ഗുണങ്ങളെ തന്റെ ഹൃദയത്തിൽ പൂർണമായി ധാരണം ചെയ്യുകയും സ്വയം തദ്-രൂപമായി അനുഭവപ്പെടുന്നു. ഉപാസ്യ - ഉപാസക ഭേദം ഇല്ലാതാകുന്നു. ഈ അന്തിമ അവസ്ഥ പ്രാപ്‌തിക്ക് ശേഷം ഉപാസകന്ന് അന്യ യാതൊരു ഉപാസ്യവിധിയും ശേഷിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, ഉപാസകന്ന് പിന്നെ പ്രാപിക്കാനായി വേറെ ഒന്നും ശേഷിക്കുന്നില്ല. ഈ സ്ഥിതി തന്നെയാണ് ആദ്ധ്യാൽമത്തിൽ ബ്രഹ്മവിദ് -
ബ്രഹ്മണി സ്ഥിത: (ഗീതാ -5/20 ൽ പറയുന്നതു ).അഥവാ
"ബ്രഹ്മവിദ് ബ്രഹ്‌മണ ഭവതി"
( ബ്രഹ്മത്തെ അറിയുന്നവൻ -
ബ്രഹ്മ സമാനം ആകുന്നു ) എന്നു പറയപ്പെടുന്നു. ഓം.
(ശ്രീ. യുധിഷ്ഠർ മീമാസ്കർ എഴുതി, ശ്രീ.
രാം ലാൽ കപൂർ ട്രസ്റ്റ്, ബഹാൽഗഡ് -
സോനിപതു- ഹരയാണ. ഹിന്ദിയിൽ പ്രകാശനം ചെയ്ത " വൈദീക - നിത്യകർമ - വിധി " എന്ന പുസ്തകത്തിൽ നിന്നും എടുത്ത മന്ത്ര വ്യാഖ്യാനം മലയാളത്തിൽ വിവർത്തനം ചെയ്തതാണ് )."
Comments