Does Advaita Vedanta accepts Idol Worship or Tantra Shastras.If the answer is no, what is the pramanam for it?Expected a healthy discussion from Pundits.Chaturvedas, Shad Darshanas, Manusmriti, Prasthaana THrayi of Shankaracharya would be considered as Pramanas.
However I realised in conversation with the advaita sect that they are mostly Crypto Advaitists which means they are tantrics to the core and would like to be referred to as advaitins and vedics in public.Even got insulted as a part of the discussion. Also I found that the Prasthana Thrayi cannot be relied upon.
ആരോഗ്യകരമായ പ്രമാണം മുന്നോട്ടു വെച്ചുള്ള ഒരു ചർച്ച പണ്ഡിതന്മാരിൽ നിന്നും പ്രതീക്ഷിക്കുന്നു. ചതുർവേദങ്ങൾ, ഷഡ് ദർശനങ്ങൾ, മനുസ്മൃതി, ശങ്കരാചാര്യരുടെ പ്രസ്ഥാന ത്രയി എന്നിവയെ പ്രമാണമായി എടുക്കാവുന്നതാണ്.
However I realised in conversation with the advaita sect that they are mostly Crypto Advaitists which means they are tantrics to the core and would like to be referred to as advaitins and vedics in public.Even got insulted as a part of the discussion. Also I found that the Prasthana Thrayi cannot be relied upon.
English Translation of the Malayalam Post Above
അദ്വൈത വേദാന്തം വിഗ്രഹാരാധനയെയും തന്ത്രശാസ്ത്രത്തെയും അംഗീകരിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിന് എന്താണ് പ്രമാണം ? ഇല്ല എന്നാണെങ്കിൽ അതിനും എന്താണ് പ്രമാണം ?ആരോഗ്യകരമായ പ്രമാണം മുന്നോട്ടു വെച്ചുള്ള ഒരു ചർച്ച പണ്ഡിതന്മാരിൽ നിന്നും പ്രതീക്ഷിക്കുന്നു. ചതുർവേദങ്ങൾ, ഷഡ് ദർശനങ്ങൾ, മനുസ്മൃതി, ശങ്കരാചാര്യരുടെ പ്രസ്ഥാന ത്രയി എന്നിവയെ പ്രമാണമായി എടുക്കാവുന്നതാണ്.
Responses in Facebook
1. Akhil Arya
Advaiitham ഒരു മണ്ടൻ സിദ്ധാന്തം ആണ് വേദ വിരുദ്ധവും ആണ്.
ആരാണ് അങ്ങനെ വളർന്നിട്ടുള്ളത് വിഗ്രഹാരാധകൻ എന്നും വിഗ്രഹാരാധകൻ തന്നെ ആണ് മരിക്കുന്നതു വരെ.വിഗ്രഹാരാധന വേദ വിരുദ്ധമാണ്.
2. Maneesh Jayachandran
നമുക്ക് അത് യുക്തിരഹിതമായി തോന്നുമ്പോൾ തന്നെ അതിൻ്റെ വിദ്യാർത്ഥികൾക്ക് അത് യുക്തിക്ക് നിരക്കുന്നതായി തോന്നുന്നുണ്ടല്ലോ. ബിജെപി - പിഡിപി കൂട്ടുകെട്ട് പോലെയാണ് ഇന്നത്തെ അദ്വൈത വേദാന്ത - തന്ത്രശാസ്ത്ര ബാന്ധവം. ഈ സമന്വയത്തിന് ശാസ്ത്രങ്ങളുടെ പിന്തുണയില്ല.
3. Sri. Chandran
ശങ്കരാചാര്യരുടെ "ബ്രഹ്മ സത്യം ജഗത് മിഥ്യാ, ജീവോ -ബ്രഹ്മ നാ പരാ" എന്ന സിദ്ധാന്തം എത്ര കണ്ടു ശരിയാണെന്ന് തർക്കിക്കാൻ ഞാൻ ഒരുക്കമല്ല. കാരണം ഏത് സിദ്ധാന്തം ആയാലും അത് വേദവിരുദ്ധമാകരുതു. കുറച്ചു വർഷങ്ങൾക്കു മുമ്പേ മലയാളമനോരമ ഋഗ്വേദം സമ്പൂർണാലാപനം (ഹെറിറ്റേജ്സീരീസ് )പുറത്തിറക്കിയിരുന്നു. അതിന്റെ കൂടെ കേരളത്തിലെ ഒരു പ്രസിദ്ധ വിദ്വാൻ എഴുതിയ ആമുഖത്തിൽ പേജ് സംഖ്യ,6ൽ, ഇപ്രകാരംഎഴുതിയിരുന്നു. "ഋഗ്വേദം സയണനാകട്ടെ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശങ്കരന്റെ ഭാഷ്യത്തെയാണ് അവലംബിച്ചതു". ഇതിഹാസം സാക്ഷി യാണ് ആദി ശങ്കരാചാര്യരോ അദ്ദേഹത്തിന്റെ പിൻഗാമി ആചാര്യൻമാരോ വേദവ്യാഖ്യാനം എഴുതിയിട്ടില്ലാ.ഞാൻ ഈപണ്ഡിതനുമായി നേരിൽ കണ്ടു സംസാരിക്കാൻ അനുമതി ചോദിച്ചപ്പോൾ അസുഖങ്ങൾ കാരണം ചികിത്സയിൽ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു. മനുസ്മൃതിയിലും എത്രയോ പ്രക്ഷിപ്തങ്ങൾ ചെയ്തിട്ടുണ്ട്.
അദ്വൈതം, അതായത് ജീവാത്മാവും, പരമാത്മാവും ഒന്നുതന്നെയാണെന്നു വാദിക്കുമ്പോൾ വേദങ്ങളും അതിന്റെ ശാഖകളായ ഉപനിഷദും, ദർശനങ്ങളും അതിനെ നിരാകരിക്കുന്നു.സ്വജാതീയ-വിജാതീയ ഭേദം
അനുസരിച്ചു, പരമാത്മാവും, ജീവാത്മാവും വ്യത്യസ്തമാണ്. ഏതൊന്നു
ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധം എന്നീ ഗുണരഹിതമാണോ അതായത് നിർഗുണ ബ്രഹ്‌മവും, മേൽ പറഞ്ഞ ഗുണയുക്തമായ ജീവാത്മാവും വ്യത്യസ്തമാണെന്നും, പ്രകൃതി ജഡം ആണെന്നും ശാസ്ത്ര അഭിമതം. ജഗത്തിന്ടെയും, ജീവന്റെയും ഗുണങ്ങളിൽ,നിന്നും,വ്യത്യസ്തമായതിനാൽ പരമേശ്വരൻ 'നിർഗുണനും'സർവജ്ഞ ഗുണയുക്തനായതിനാൽ സഗുണനും, സഗുണ -നിർഗുണഗൾക്കു അതീതമായി ഒന്നും ഇല്ല. ഉദാഹരണത്തിന്നു , ചേതന ഗുണത്തിന് വ്യത്യസ്തമായ ജഡ പദാർത്ഥം നിർഗുണവും, ജഡ പദാർത്ഥങ്ങളിൽ നിന്നും വ്യത്യസ്‍തമായായതിനാൽ ആത്‌മാവ് സഗുണവും ആകുന്നു.
സ്വർണവും, വെള്ളിയും വ്യത്യസ്തമായ ഗുണങ്ങൾ ഉൾക്കൊള്ളുന്നത് പോലെ
ആത്മാവും, പരമാത്മാവും - ഗുണ, കർമ്മ സ്വാഭാവത്തിൽ വ്യത്യസ്തമാണ്. പരമാത്മാവ് സർവവ്യാപിയാണ് എന്നാൽ ജീവാൽമാവ് ഏകദേശി യാണ്.
ഋഷി ദയാനന്ദൻ സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്തു.
അതിനു പ്രതിഫലമായി ജീവൻ ബലി കൊടുക്കേണ്ടി വന്നു. മനുസ്മൃതിയിൽ പ്രക്ഷിപ്‌തങ്ങൾ ഉണ്ടെന്നു പറഞ്ഞതിന് എനിക്കും FBൽ കുറേ അധികം തുടർച്ചയായി ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്നു. ഇപ്പോൾ ശൂദ്രരെന്നു ആക്ഷേപിച്ചവരിൽ നിന്നും നിന്ദിക്കപ്പെടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. പൂണൂൽ ധാരിയും അവക്ക് പിന്തുണയായി അവരെ പ്രോത്സാഹിക്കുന്നു. ചതുർ വർണം എന്താണെന്ന് പുരുഷ സൂക്തം
യജുർ വേദത്തിൽ വളരെ സ്‌പഷ്ടമായി ആഹ്വാനം ചെയ്തിട്ടും, അതൊക്കെ നിരസിച്ചു താഴ്ന്ന ജാതി ക്കാരെ മനുഷ്യരാണെന്ന യാതൊരു പരിഗണയും നൽകാതെ ചവിട്ടി മെതിച്ചതിന്റെ പ്രതികാരം ആഞ്ഞടിക്കുന്ന ഒരു സ്ഥിതി സംജാതം ആയിരിക്കുകയാണ്.
4. Budhanoor Jayanarayanan
ഉണ്ട്. വിഗ്രഹാരാധകരും തന്ത്രശാസ്ത്ര വ്യക്താക്കളും ക്രമികമായി അദ്വൈത വേദാന്ത ചിന്തയിലേക്ക് ഉയർന്നു പോകാൻ അനുഗുണമായാണ് സനാതന ധർമ്മത്തെ ഋഷീശ്വരൻമാർ പാകപ്പെടുത്തിയിട്ടുള്ളത്.
സ്വർണ്ണത്തിൽ നിന്നും വേറിട്ട് ആഭരണത്തിന് അസ്തിത്വമില്ലാതിരിക്കുന്നതു പോലെ ജീവാത്മാവും പരമാത്മാവും അഭേദ്യമാണ്. ഈ അന്വേഷണ യാത്രയാണ് ഭാരതീയ ആധ്യാത്മികത.
നമസ്തേ. ശരിയാണ്. ചാതുർ വർണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശ.
ആത്യന്തികമായി ഒന്നും തെറ്റല്ല. എന്നാൽ ഗൃഹസ്ഥർ സന്യാസ ധർമ്മമായ അദ്വൈതത്തെ എടുത്തു പൊക്കി നടക്കരുത്.
5. Radhakrishnan Unnithan
വിഗ്രഹം യാഥാർത്ഥ്യമല്ല, സൂചന മാത്രമാണ്.
ബിംബങ്ങളുടെ സഹായമില്ലാതെ യാഥാർത്ഥ്യത്തിലേക്ക് എത്താൻ കഴിയുന്നവർക്ക് വിഗ്രഹങ്ങൾ ( ബിംബങ്ങൾ) ആവശ്യമില്ല. കളിപ്പാട്ടക്കാറു (car)പയോഗിക്കുന്ന കുട്ടിയുടെ മനസ്സിൽ അതു യാഥാർത്ഥ്യബോധം തന്നെയാണ് ജനിപ്പിക്കുന്നത്. എന്നാൽ അവൻ വളർന്നു കഴിയുമ്പോൾ, ശരിയായ Car ബോധ്യത്തിൽ വരുകയും കളിപ്പാട്ടമല്ല യഥാർത്ഥം എന്നു തിരിച്ചറിയുകയും ചെയ്യുന്നു.അതു കൊണ്ടു തന്നെ കുട്ടികൾക്കതു വേണമെന്നുള്ളതും തുടർന്ന് വളരുമ്പോൾ തിരിച്ചറിവുണ്ടാകണമെന്നുള്ളതുമാണ് ആവശ്യം.
Comments