സ്വയം പ്രഖ്യാപിത മനുഷ്യദൈവം വനിതാഭക്തമാരെ ബലാത്സംഗം ചെയ്യും. കോടതി ശിക്ഷിച്ചാൽ ഈ ചതിയന് ബുദ്ധി പണയം വെച്ച ഭക്തന്മാരെ കൊണ്ട് അക്രമം നടത്തിക്കും. ഇവന്മാർ ചത്ത് കഴിഞ്ഞാലും ആരാധിക്കാൻ ഭാവിയിൽ ആളുണ്ടാകും.രാധേ മാ , രാം റഹീം , രാംപാൽ ,ആസാറാം ബാപ്പു എല്ലാം ഒരേ തൂവൽപ്പക്ഷികൾ.പണവും , അധികാരവും , ഭക്തരുടെ ബലവുമുള്ള ഈ മാഫിയകൾ ഒരു സമാന്തരസർക്കാർ തന്നെ നടത്തുന്നു.എതിരാളികളെ നിഷ്പ്രഭമാക്കുന്ന ക്രൗര്യം ഇവരെല്ലാവരിലും കാണാം. അക്രമം നടത്തുന്നവർ ലക്ഷക്കണക്കിനായാലും പിടിച്ചു ജയിലിലിടണം. ജയിൽ നിറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലെ ജയിലിലേക്ക് വിടണം. അവരെ ജയിലിൽ ജോലി ചെയ്യിച്ചു സർക്കാരിന് ഖജനാവിൽ മുതൽ കൂട്ടാം. സമ്പത്ത് മുഴുവൻ പിടിച്ചെടുക്കാം. ഗുർമീത് രാം റഹീം സിംഗ് ഹരിയാനയിലെ ദേരാ സച്ചാ സൗദാ എന്ന മതത്തിൻറെ മാസ്റ്റർ ആണ്. 27th August 2017: എല്ലാ ബാബാമാരെയും , അമ്മയേം , അച്ഛനേം ,ബെഹെൻജിയെയും,സാധുവിനെയും, പാൻ കാർഡ് ഉള്ള സന്യാസിയെയും കന്യാസ്ത്രീമഠങ്ങളും , ആശ്രമങ്ങളും, മതപഠനകേന്ദ്രങ്ങളും ഒക്കെ റെയ്ഡ് ചെയ്തത് ശുദ്ധമാക്കണം.ഒതുക്കിത്തീർക്കാൻ കാരണമാണ് ഇവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നും വെളിയിൽ വരാത്തത്.ഇന്ദിരാഗ...