മുൻതലമുറ ചെയ്ത ദുഷ്ചെയ്തികളിൽ അഭിമാനിക്കാതെ ജാതിയുടെ മതിൽകെട്ടു പൊളിക്കാൻ എല്ലാ ഹിന്ദു സംവരണമില്ലാ മലയാളികളും മുന്നോട്ടു വരേണ്ടതാണ്.തങ്ങളുടെ പൂർവികർ ആചരിച്ചുപോന്നിരുന്ന ശ്രേഷ്ഠകർമ്മങ്ങൾ സംരക്ഷിക്കുക, അനാചാരങ്ങൾ ഒഴിവാക്കുക.ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഘട്ടം ഘട്ടമായി വർഷങ്ങൾ കൊണ്ടു എടുത്തു കളയുക.സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവർക്ക് വർഗ വർണ്ണ വ്യത്യാസം നോക്കാതെ ആനുകൂല്യം നൽകുക.മേരിറ്റിൽ വെള്ളം ചേർക്കാതിരിക്കുക.എല്ലാ പൗരന്മാരുടെയും വൈവിധ്യം അംഗീകരിച്ചു കൊണ്ടു തന്നെ എല്ലാവർക്കും ഒരേ സിവിൽ , ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുത്തുക.മിശ്രവിവാഹിതരെ ഒറ്റപ്പെടുത്താനും ദ്രോഹിക്കാനും പള്ളി, കരയോഗം കമ്മറ്റി, ഖാപ് പഞ്ചായത്ത്, നാട്ടുകൂട്ടം എന്നിവയ്ക്ക് പറ്റാതെ ആക്കുന്ന സമഗ്ര ജാതി മത പ്രീണന രഹിത ഏകസിവിൽ കോഡ് കൊണ്ട് വരിക.
Responses from Readers
Nishad Pothencode: സംവരണത്തിന് മാത്രം ജാതി മതിൽ കെട്ട് പൊളിക്കാതെ.,,,, സ്ഥിരമായി ജാതി മതിൽ കെട്ടുകൾ പൊളിച്ച് നീക്കുക.,,,,
Vipin Vijayan: സ്ഥിരമായി ജാതി മതിൽ കേട്ടു പൊളിക്കുന്ന കാര്യം മാത്രം ആരും പറയില്ല..സംവരണം മാത്രം ആണ് എല്ലാവരുടെയും പ്രശ്നം.ജാതി മതിൽ കേട്ടു പൊളികണ മെങ്കിൽ ഇന്റർ കാസ്റ് കല്യാണം പ്രോത്സാഹിക്കപെടനം
Ajithkumar Chellappan Pillai: ജാതിയെന്ന മതിൽ എന്നെന്നേക്കുമായി പൊളിക്കുന്നതു തന്നെയായിരിക്കണം ലക്ഷ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാകുന്നതുവരെ സംവരണവും ആകാം. പക്ഷേ സംവരണം ഒരു സ്ഥിരം ഏർപ്പാടായാൽ അത് ജാതീയതയുടെ സ്ഥിരമായ ഓർമ്മപ്പെടുത്തലാകും.
Comments