"ഞങ്ങൾക്ക് ആവശ്യമുള്ള ധനം ഇന്നു തരേണമേ.....ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത് " - വിശുദ്ധ ബൈബിൾ - 6-11,19
കേരളത്തിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് സ്ഥാപനം എന്ന് എല്ലാവരും പറയുന്ന പള്ളി / ക്രിസ്തീയസഭകൾ ഇതിനു നേർവിപരീതമായാണല്ലോ പ്രവർത്തിക്കുന്നത്.അവർ വിജയിച്ചു നിൽക്കുന്നതും ആശയത്തിന് നേർവിപരീതമായി പ്രവർത്തിക്കുകയും സ്വത്ത് സമ്പാദിച്ചു അവ നിക്ഷേപിക്കുകയും ചെയ്തതിനാലാണ്. ഹിന്ദുക്കൾക്കൊരു വേദമന്ത്രമുണ്ട്. നൂറു കൈ കൊണ്ട് സമാഹരിക്കുവിൻ എന്നിട്ട് ആയിരം കൈ കൊണ്ട് വിതരണം ചെയ്യൂ എന്നതാണ് അതിൻറെ സാരം. ബൈബിളിനു നേർവിപരീതമാണ് ഭാരതീയ കാഴ്ചപ്പാട്. ധാർമികമായി അർത്ഥം (ധനം) സമ്പാദിക്കുക, അതുപയോഗിച്ചു കാമം (ആഗ്രഹങ്ങൾ) പൂർത്തിയാക്കുക പിന്നീട് മോക്ഷത്തിന് (മരണശേഷം ഈശ്വരനെ സാക്ഷാത്കരിക്കൽ ) ശ്രമിക്കുക. ഭാരതത്തിലെ പുരോഹിതന്മാർ ഇതു വളച്ചൊടിച്ച് ഭാരതീയനോട് , " നിങ്ങൾ ധനം ഞങ്ങൾക്ക് കൊണ്ട് തരൂ , ബ്രാഹ്മണന് ദാനം ചെയ്യുന്നതിലൂടെ indirectly ഐശ്വര്യം നിങ്ങളിലേക്കെത്തും ". ശുദ്ധതട്ടിപ്പാണിത് . മേലനങ്ങി പണിയെടുക്കാതെ പരാന്നഭോജികളായി ജീവിക്കാൻ കൊതിക്കുന്ന പുരോഹിതകപടന്റെ (പോപ്പ് ) കുബുദ്ധിയാണത്. ദാനം ശ്രേഷ്ഠർക്കും അതര്ഹിക്കുന്നവർക്കും മാത്രമേ കൊടുക്കാവൂ . ഓദി കാറിൽ പറക്കുന്ന സന്യാസിശ്രേഷ്ഠന്മാർക്ക് ദാനം ചെയ്യരുത്. അവർ ഓദി വിറ്റ് ഓടി നടന്ന് കുടവയർ ഒക്കെ കുറച്ചു ശരിയായ സന്യാസി ആവാൻ ഉള്ള അവസരം നാം കൊടുക്കുക
Comments