നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നാളെ നടത്താൻ പോകുന്ന ചടങ്ങുകൾ കാണാൻ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും എൻറെ ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നു. പരബ്രഹ്മം എന്ന് പറയുന്ന ശിവക്ഷേത്രമാണ് ലൊക്കേഷൻ.കാളയുടെ മാതൃക ഉണ്ടാക്കി മനുഷ്യൻ കായികശക്തിയും മദ്യശക്തിയും ഉപയോഗിച്ച് ഉരുട്ടി ക്ഷേത്രത്തിൽ എത്തിക്കുന്നതാണ് ഞാൻ വർഷങ്ങളായി കാണുന്ന ഈ കലാപരിപാടി.അടുത്തിടെ ഈ കെട്ടുകാളയുടെ രൂപം വലുതാവുകയും ഉയരം ഒരു മൂന്നുനില കെട്ടിടത്തിൻറെ അത്രയും ആകുകയും ചെയ്തു. അതിനാൽ റോഡ് വലുതാക്കിയും മൊബൈൽ ക്രയിൻ ട്രക്ക് , ജെ.സി.ബി. തുടങ്ങിയ യന്ത്രശക്തി ഉപയോഗിച്ച് ആണ് വിശ്വാസികൾ ഈ ചടങ്ങു നടത്തുന്നത് . ഇത് തെല്ലും താല്പര്യം ഇല്ലാത്ത അരസികനായ ഞാൻ ഈ കാഴ്ചകളൊക്കെ കണ്ടാസ്വദിക്കും. പത്തു മുപ്പത് വർഷമായി ഞാൻ ഈ കെട്ടുത്സവ സംസ്കാരവുമായി ബ്ലെൻഡ് ചെയ്യാൻ ശ്രമം നടത്തുന്നു. അവസാനം എനിക്ക് മനസ്സിലായി, എനിക്കിത് ചേരില്ല. എന്നാൽ കാണാൻ അതിമനോഹരമാണ്. ഗോത്രസംസ്കാരത്തിൻറെ അടയാളം എന്ന നിലയ്ക്ക് ഇത് നിലനിർത്തണം എന്ന് ആഗ്രഹം ഉണ്ട്.അതിനാൽ ഇതിന്റെ നിർമാണഫണ്ടിലേക്ക് സംഭാവന കൊടുക്കുന്നു. എന്നാൽ ആകാശം മുട്ടെ പണിഞ്ഞു ധൂർത്ത് കാണിക്കുന്നതിനോട് ഉപേക്ഷാ ഭാവം മാത്രം.
Video Credits: Lalgi T. Lal
Video Credits: Lalgi T. Lal
Comments