അഭക്ഷ്യാണി ദ്വിജാതീനാമമേധ്യപ്രഭവാണിച. (മനുസ്‌മൃതി 5 ,5 ) ദ്വിജന്മാർ (ബ്രാഹ്മണ , ക്ഷത്രിയ , വൈശ്യർ ), ശൂദ്രർ എന്നിവർ മലിനമായ അഥവാ മലമൂത്രാദികളുടെ സംസർഗം കൊണ്ടുണ്ടായിട്ടുള്ള സസ്യങ്ങൾ കായ് , കിഴങ്ങുകൾ മുതലായവ ഭക്ഷിക്കരുത്. ധർമശാസ്ത്രത്തിൽ ഭക്ഷണത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. ഒട്ടും യുക്തിപരമെന്ന് തോന്നുന്നില്ല. കാരണം വിസർജ്യവസ്തുക്കൾ വളമായി ഉപയോഗിക്കുന്ന വെളുത്ത ഉള്ളി (garlic), സവാള (onion), കിഴങ്ങുകളായ മുള്ളങ്കി (radish), ബീറ്റ് കിഴങ്ങ് (beetroot), കപ്പ (tapioca), ചേന (Elephant Yam), മധുരക്കിഴങ്ങ് (sweet potato) എന്നീ പോഷകഗുണമുള്ള ആഹാരങ്ങളെ സ്‌മൃതി കാലത്ത് ഉപേക്ഷിച്ചിരുന്നത് യുക്തിപരമായ ഒരുത്തരം തരാതെയായിരുന്നു. ഇന്ന് ഈ സ്‌മൃതി തുടരേണ്ട ആവശ്യം ഇല്ലെന്ന് തോന്നുന്നു.